ചേർത്തല: ലോക ഭക്ഷ്യദിനത്തിൽ മഹാസദ്യ ഒരുക്കി നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ലോക റിക്കാർഡിലേക്ക്. ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി കോളജ് അങ്കണത്തിൽ അഞ്ഞൂറിലധികം വിഭവങ്ങളുള്ള കേരളീയ മഹാസദ്യയൊരുക്കിയാണു നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചരിത്രത്തിൽ ഇടം നേടിയത്.
മലയാളികളുടെ അടുക്കളയിൽനിന്നു പോയ്മറഞ്ഞതും കേട്ടുമാഞ്ഞതുമായ വിഭവങ്ങളാണ് ഒരുക്കിയത്. ചടങ്ങിൽ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് പ്രതിനിധികൾ അംഗീകാരപത്രം കൈമാറി. ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലെ 207 ഓളം വരുന്ന വിദ്യാർഥികൾ ഒരുക്കിയ 545 വിഭങ്ങളാണ് ലോകശ്രദ്ധയിലെത്തിച്ചത്.
നൂറിൽപരം പായസങ്ങൾ, 60ൽപരം അച്ചാറുകൾ, വിവിധയിനം അവിയൽ, പച്ചടി, കിച്ചടി തുടങ്ങി തൊടുകറികളും സദ്യക്ക് സവിശേഷതയേറി. നൂറുശതമാനം ജൈവകറിക്കൂട്ടുകളാലാണ് മനോഹരമായ കേരളീയ സദ്യ ഒരുക്കിയത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികളുടെ അഭിരുചിക്ക് നിറം പകരാനും കേരളത്തനിമ കാത്തുസൂക്ഷിക്കാനും വേണ്ടിയാണ് മഹാസദ്യ ഒരുക്കിയത്. ചടങ്ങിൽ ലോക റിക്കോർഡ് പ്രതിനിധികൾ അംഗീകാരപത്രം കോളജ് അസി. എക്സി. ഡയറക്ടർ ഫാ. സിബി പുത്തൻപറന്പിലിനു കൈമാറി.