കോട്ടയം: അവിശ്വാസികൾക്കു കയറി നിരങ്ങാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമെന്ന് കേരളാ കോണ്ഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പക്വതയോടെ ഇടപെടേണ്ട സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കാൻ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.