തിരുവനന്തപുരം: പന്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി ദക്ഷിണ മേഖലാ എ ഡി ജി പി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
രണ്ട് എസ്പി മാർ, നാല് ഡിവൈ എസ് പി മാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കും. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകംതന്നെ വിന്യസിച്ചിട്ടുണ്ട്.
രണ്ട് എസ്പി മാർ, നാല് ഡിവൈ എസ് പി മാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കും. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകംതന്നെ വിന്യസിച്ചിട്ടുണ്ട്.