തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു സാവകാശം തേടാൻ ഹൈക്കോടതിയെയും സമീപിക്കാമെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. ഇതുസംബന്ധിച്ചു സുപ്രീംകോടതിയിൽ സാവകാശം തേടുന്നതു സംബന്ധിച്ചു എജി അടക്കമുള്ളവരോട് അഭിപ്രായം തേടിയപ്പോഴാണു ഹൈക്കോടതിയെയും സമീപിക്കാമെന്ന് അറിയിച്ചത്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള നിരീക്ഷണ ഘടകമായി സംസ്ഥാനത്തു പ്രവർത്തിക്കുന്നതു ഹൈക്കോടതിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാവകാശം തേടുന്നതിനു ഹൈക്കോടതിയെ സമീപിച്ചാൽ മതിയാകും. എന്നാൽ, വിധിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സുപ്രീംകോടതിയെ സമീപിക്കണം. മണ്ഡല- മകരവിളക്കു തീർഥാടന കാലത്തിനു മുന്നോടിയായി വിധി നടപ്പാക്കാൻ സാവകാശം തേടാനുള്ള സർക്കാർ നീക്കം സജീവമാണ്.