കോട്ടയം: എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞു. ഇന്നലെ രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും ആതുര ശുശ്രൂഷ രംഗത്ത് എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ പി. സദാശിവം പറഞ്ഞു.
ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫ്ളവർ ടോം എസ്എച്ച് അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി.
ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.