കൊച്ചി: കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സിലിലെ ആറ് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനും എതിർപ്പുണ്ടെങ്കിൽ അറിയിക്കാനുമൊക്കെയുള്ള സമയക്രമവും നടപടിക്രമങ്ങളും പാലിച്ചു വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വൈ.എസ്. ബിജു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി 24ന് വീണ്ടും പരിഗണിക്കും.