+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവർ എന്‍റെ നല്ല സുഹൃത്തുക്കൾ: മോഹൻലാൽ

മ​ല​യാ​ള സി​നി​മ​യി​ലെ ന​ട​ന വി​സ്മ​യ​മാ​ണ് മോ​ഹ​ൻ​ലാ​ൽ. മ​ല​യാ​ള സി​നി​മ​യി​ലെ​ന്ന​ല്ല ലോ​ക സി​നി​മ​യി​ൽ പോ​ലും അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ന​ടന്മാ​ർ കു​റ​വാ​ണ്.
അവർ എന്‍റെ നല്ല സുഹൃത്തുക്കൾ: മോഹൻലാൽ

മ​ല​യാ​ള സി​നി​മ​യി​ലെ ന​ട​ന വി​സ്മ​യ​മാ​ണ് മോ​ഹ​ൻ​ലാ​ൽ. മ​ല​യാ​ള സി​നി​മ​യി​ലെ​ന്ന​ല്ല ലോ​ക സി​നി​മ​യി​ൽ പോ​ലും അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ന​ടന്മാ​ർ കു​റ​വാ​ണ്. ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വും സി​നി​മ​യി​ലെ​ത്തി​യെ​ങ്കി​ലും മ​ക​ൾ വി​സ്മ​യ തെര​ഞ്ഞെ​ടു​ത്ത​ത് എ​ഴു​ത്തി​ന്‍റെ ലോ​ക​മാ​ണ്. എ​ന്നാ​ൽ ത​ന്‍റെ മ​ക്ക​ളു​ടെ വ​ള​ർ​ച്ച​യും അ​വ​ർ സ്കൂ​ളി​ൽ പോ​കു​ന്ന​തു​മൊ​ന്നും കാ​ണാ​നു​ള്ള യോ​ഗം ത​നി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന ദുഃഖം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​ര​രാ​ജാ​വ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ​എ​ന്‍റെ മ​ക്ക​ളാ​യ പ്ര​ണ​വും വി​സ്മ​യ​യും ത​മ്മി​ൽ മൂ​ന്ന​ര​വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്. ഇ​രു​വ​രും പ​ഠി​ച്ച​ത് ഉൗ​ട്ടി​യി​ലെ ഹെ​ബ്രോ​ണ്‍ സ്കൂ​ളി​ലാ​ണ് (ഹീ​ബ്രു ഭാ​ഷ​യി​ൽ വേ​രു​ക​ളു​ള്ള ഹെ​ബ്രോ​ണ്‍ എ​ന്ന പ​ദ​ത്തി​ന് സു​ഹൃ​ത്ത്, ഒ​ന്നി​ച്ചു​ചേ​രു​ക എ​ന്നീ വി​വി​ധ​ങ്ങ​ളാ​യ അ​ർ​ഥ​ങ്ങ​ളു​ണ്ട്). പ്ര​ണ​വ് അ​വി​ട​ത്തെ പ​ഠ​നം ക​ഴി​ഞ്ഞ് ത​ത്ത്വ​ചി​ന്ത പ​ഠി​ക്കാ​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​യി. വി​സ്മ​യ തി​യേ​റ്റ​ർ പ​ഠി​ക്കാ​നാ​യി പ്രാ​ഗ്, ല​ണ്ട​ൻ, യു​എ​സ്. എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും. മ​ക്ക​ൾ എ​ന്ന​തി​ലു​പ​രി അ​വ​രി​പ്പോ​ൾ എ​ന്‍റെ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്.

പ​ല​പ്പോ​ഴും അ​വ​രെ​ന്നെ പ​ല​തും പ​ഠി​പ്പി​ക്കു​ന്നു. മ​ക്ക​ൾ വ​ള​രു​ന്ന​തും സ്കൂ​ളി​ൽ പോ​വു​ന്ന​തു​മൊ​ന്നും കാ​ണാ​ൻ എ​നി​ക്ക് യോ​ഗ​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു ന​ട​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം തി​ര​ക്കു​ണ്ടാ​യി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. എ​ന്നെ​ത്ത​ന്നെ മ​റ​ന്ന് അ​ധ്വാ​നി​ച്ചി​രു​ന്ന കാ​ലം. സെ​റ്റു​ക​ളി​ൽ​നി​ന്ന് സെ​റ്റു​ക​ളി​ലേ​ക്ക് ഓ​ടി​യി​രു​ന്ന വ​ർ​ഷ​ങ്ങ​ൾ. ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും​കൊ​ണ്ട് മ​ന​സ് നി​റ​ഞ്ഞു​തു​ളു​ന്പി​യി​രു​ന്ന സു​ന്ദ​ര​ഭൂ​ത​കാ​ലം.

എ​ന്‍റെ​യീ ഓ​ട്ടം​ക​ണ്ട് ഭാ​ര്യ സു​ചി​ത്ര എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു...""ചേ​ട്ടാ, കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച, അ​വ​രു​ടെ ക​ളി​ചി​രി​ക​ൾ എ​ന്നി​വ​യ്ക്ക് റീ​ടേക്കു​ക​ളി​ല്ല. ഓ​രോ ത​വ​ണ​യും സം​ഭ​വി​ക്കു​ന്ന​തോ​ടെ അ​വ തീ​രു​ന്നു. ഇ​തു ക​ണ്ടി​ല്ലെ​ങ്കി​ൽ ഒ​ര​ച്ഛ​നെ​ന്ന​നി​ല​യി​ൽ പി​ന്നീ​ട് ദുഃ​ഖി​ക്കും...​'' അ​ന്ന് അ​ത് എ​നി​ക്ക് അ​ത്ര​യ്ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ മ​ന​സി​ന്‍റെ വി​ദൂ​ര​മാ​യ ഒ​രു കോ​ണി​ൽ ആ ​ന​ഷ്ട​ബോ​ധ​ത്തി​ന്‍റെ നി​ഴ​ൽ മ​റ്റാ​രും കാ​ണാ​തെ വീ​ണു​കി​ട​പ്പു​ണ്ട്.

40 വ​ർ​ഷ​മാ​യി സി​നി​മ​യി​ൽ എ​ത്ര​യോ റീ​ടേ​ക്കു​ക​ൾ എ​ടു​ത്ത എ​നി​ക്ക് ഇ​തു​വ​രെ എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യു​ടെ​യും ക​ളി​ചി​രി​ക​ളു​ടെ​യും രം​ഗ​ങ്ങ​ളു​ടെ റീ​ടേ​ക്കു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. പ​ല​രും എ​ന്നെ​പ്പോ​ലെ ഈ ​ദുഃ​ഖം പ​ങ്കു​വയ്ക്കു​ന്നു​ണ്ടാ​വാം- മോഹൻ ലാൽ പറയുന്നു.