കൊച്ചി: മത്സ്യക്കൃഷിയിൽ വിദഗ്ധരെ വാർത്തെടുക്കാൻ സിഎംഎഫ്ആർഐയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) ഒരു മാസത്തെ പ്രത്യേക പരിശീലന കോഴ്സ് നടത്തുന്നു. ഭാരതീയ കാർഷിക സാങ്കേതിക വിദ്യാ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സ് പൂർണമായും സൗജന്യമാണ്. നവംബർ 12 മുതൽ ഡിസംബർ ഏഴ് വരെയാണ് കോഴ്സിന്റെ കാലാവധി.
മത്സ്യക്കൃഷി മേഖലയിൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുകയും അവരുടെ സംഘങ്ങൾ രൂപീകരിച്ച് കെവികെ യുടെ സാങ്കേതിക സഹായത്തോടെ സ്വന്തമായി മത്സ്യക്കൃഷി നടത്തുന്നതിനു പ്രോത്സാഹിപ്പിക്കുകയുമാണു കോഴ്സിന്റെ ലക്ഷ്യം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കു തൊഴിലവസരങ്ങളുണ്ടാകും.
മത്സ്യക്കൃഷിയിലുള്ള താൽപര്യവും പരിചയവും മാത്രമാണ് പ്രവേശനത്തിനുള്ള യോഗ്യത. യുവാക്കൾക്ക് മുൻഗണന ലഭിക്കും. അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ കെവികെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് kvkernakulam@yah oo.co.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക. ഫോണ്‍ 8281757450.