ഹരിപ്പാട്: ക്ഷേത്ര കലകളുടെ പരിപോഷണത്തിനായി മണ്ണാറശാല ശ്രീനാഗരാജസ്വാമി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ ആയില്യ മഹോത്സവത്തിനു മുന്നോടിയായി പുണർതം നാളായ 30ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.
കലാമണ്ഡലം സരസ്വതി(നൃത്തം), തൃശൂർ വി. രാമചന്ദ്രൻ(ഗീതം), ആയാംകുടി കുട്ടപ്പ മാരാർ (വാദ്യം), കലാമണ്ഡലം രാമച്ചാക്യാർ(നാട്യം) എന്നിവരാണ് ഇത്തവണ മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരത്തിനു അർഹരായത്.
കലാമണ്ഡലം സരസ്വതി(നൃത്തം), തൃശൂർ വി. രാമചന്ദ്രൻ(ഗീതം), ആയാംകുടി കുട്ടപ്പ മാരാർ (വാദ്യം), കലാമണ്ഡലം രാമച്ചാക്യാർ(നാട്യം) എന്നിവരാണ് ഇത്തവണ മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരത്തിനു അർഹരായത്.