പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയുടെ സഹകരണത്തോടെ ക്ലബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പ്രഫഷണൽസ് കേരള ചാപ്റ്റർ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പത്മശ്രീ തങ്കം ഇ. ഫിലിപ്പ് സ്മാരക അഖിലകേരള ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരം, അന്താരാഷ്ട്ര ഷെഫ്സ് ദിനത്തോടനുബന്ധിച്ച് 23നു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും പ്രശസ്തിപത്രവും 10,001 രൂപയും പ്രൈസ്മണിയും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ബിരുദ, ഡിപ്ലോമ വിദ്യാർഥികൾ കോളജ് മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുമായി രാവിലെ ഒന്പതിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9995969755.
ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സമ്മേളനത്തിൽ 2017-18 അധ്യായനവർഷത്തിലെ ലൈഫ് ടൈം അച്ചീവ്മെന്റ്, ചാന്പ്യൻ ഓഫ് ക്വാളിറ്റി, ഇമർജിംഗ് ഷെപ് എന്നീ അവാർഡുകൾ നൽകി കേരളത്തിലെ ഹോട്ടൽ പ്രഫഷണൽമാരെ ആദരിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ഫാ. ജേക്കബ് പുതിയാപറന്പിൽ, ജനറൽ കൺവീനർ സജിൻ അഗസ്റ്റിൻ, പിആർഒ ജാക്സൺ, ചിപ്സ് ഭാരവാഹികളായ വിനു പാലയ്ക്കൽ, ഷിന്റോ സെബാസ്റ്റ്യൻ, ചാക്കോ മാത്യു എന്നിവർ പങ്കെടുത്തു.