പാലാ: 2018 ലെ സി.ജെ. മാടപ്പാട്ട് അവാർഡിന് മാത്യൂസ് ആർപ്പൂക്കര അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 30നു പാലാ ബിഷപ്സ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് വിതരണം നിർവഹിക്കും.