തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ, ഡീസൽ വില നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാർ അധിക നികുതി പിൻവലിക്കണമെന്ന് കേരളാ കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിലും കാർഷിക വിലത്തകർച്ചയിലും വിലക്കയറ്റത്തിലും ജനങ്ങൾ പൊറുതിമുട്ടുന്പോൾ സംസ്ഥാന സർക്കാർ പുര കത്തുന്പോൾ വാഴവെട്ടുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നതെന്ന് കെ.എം. മാണി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് - എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന 24 മണിക്കർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് - എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഹൈപവർ കമ്മിറ്റി അംഗം റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, സഹായ ദാസ് നാടാർ, ജോർജ് സി. വർഗീസ്, സി. ആർ. സുനു, ജെയിസ് വെട്ടിയാർ, ജൂണി കുതിരവട്ടം, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, കെ.വി. കണ്ണൻ , ഡി ശാന്ത കുമാർ, രാജൻ കുളങ്ങര, അൻസാരി പാലയംപറന്പിൽ, ജോസി പി. തോമസ്, അഡ്വ. വിജോ ജോസ്, സന്തോഷ് അറയ്ക്കൽ, ഷിബു ലൂക്കോസ്, വിപിൻ തോമസ്, എഡ്വിൻ തോമസ് , അഖിൽ ബാബു സതീശൻ മേച്ചേരിൽ , അജയൻ കല്ലന്പലം, അജു പനയ്ക്കൽ, ജയിംസ് പെരുമാംകുന്നേൽ, റെജി ആറാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.