മൂവാറ്റുപുഴ: സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്തു കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്തിട്ടുള്ള വായ്പകളിൻമേലുള്ള ജപ്തി നടപടികൾക്കു ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു സർക്കാർ ഉത്തരവിറക്കി.
ഹൗസിംഗ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നോക്ക വിഭാഗ വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ പോലുള്ള സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ കൂടാതെ റവന്യു റിക്കവറി ആക്ട് , 1968, 71-ാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്നു എടുത്തിട്ടുള്ള കാർഷികവായ്പ ഉൾപ്പെടെയുള്ള വിവിധ വായ്പകളിൻമേലുള്ള ജപ്തി നടപടികൾക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.