തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ യുഎഇയിലേക്കു പോകും. 21 വരെയാണു പരിപാടി. ഇന്നു വൈകുന്നേരം അബുദാബിയിൽ പ്രവാസി മലയാളികളുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 19നു ദുബായിലും 20നു ഷാർജയിലെ വിവിധ പ്രദേശങ്ങളിലേയും പരിപാടികളിൽ പങ്കെടുക്കും. എന്നാൽ, മറ്റു മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.