തിരുവനന്തപുരം: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിലും കാലവർഷക്കെടുതിയിലും ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടവർക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ പൂർണമായും ഒഴിവാക്കും. ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നൽകുന്ന ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.