തിരുവനന്തപുരം: പുതുതലമുറയെ ജനാധിപത്യബോധത്തിലേക്ക് വഴികാട്ടാന്‍ തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഗവ. വിമന്‍സ് കോളജിലാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വോട്ടര്‍ ബോധവത്കരണപരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് ഉദ്ഘാടനം ചെയ്തത്.
ഏറ്റവുമധികം ജനാധിപത്യ ബോധമുള്ള കേരളത്തില്‍ 100 ശതമാനം വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള കര്‍മപരിപാടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. കൂടാതെ 2019 ജനുവരി ഒന്നിന് 18 തികയുന്നവര്‍ക്കും മൂന്‍കൂട്ടി പേര് ചേര്‍ക്കാം. nvsp.com എന്ന പോര്‍ട്ടലിലൂടെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നേരിട്ട് ഓണ്‍ലൈന്‍ ആയി തന്നെ ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാം.
യുവാക്കള്ക്കുപുറമേ, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, പ്രവാസികള്‍ തുടങ്ങിയവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടി പുരോഗമിക്കുന്നു. കേരളത്തിലെ എല്ലാ കോളജുകളിലും തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍ തുടങ്ങും. വിദ്യാര്‍ഥികളാണ് ഇതിന്റെ അംബാസഡര്‍മാര്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക മാത്രമല്ല, ധാര്‍മിക വോട്ടിംഗ് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാര്‍ഥികള്‍ നിര്‍വഹിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യകരവും ശക്തിയുള്ളതുമായ ജനാധിപത്യം രാജ്യത്തുണ്ടാവൂ, പുലരൂ. കേരളം ലിംഗപരമായി കൂടുതല്‍ സമത്വമുള്ള സംസ്ഥാനമാണ്. കൂടുതല്‍ വനിതകള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീന്, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത് കേരളത്തിലാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനിനൊപ്പവും വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് മനസിലാവുന്ന വി.വി.പാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.