കോഴിക്കോട്: പീസ് സ്കൂൾ എംഡി എം.എം. അക്ബറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് അക്ബറിനെ ചോദ്യം ചെയ്തിരുന്നു.
അക്ബറിന്റെ വിദേശബന്ധം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് ചോദിച്ചറിഞ്ഞത്. മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പരാതിയില്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഈ വര്‍ഷം ആദ്യം അക്ബറിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. സംസ്ഥാനത്തുള്ള 13 പീസ് സ്കൂളുകളുടേയും മാനേജിംഗ് ഡയറക്ടറാണ് അക്ബര്‍. പരപ്പനങ്ങാടി സ്വദേശിയായ അദ്ദേഹം മതപണ്ഡിതനും നിഷ് ഓഫ് ദ ട്രൂത്ത് സംഘടനയുടെ ഡയറക്ടറുമാണ്.