തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. നേതൃത്വത്തിലേക്ക് മോഹൻലാൽ വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈൻ പ്രതികരിച്ചു.
മോഹൻലാൽ അൽപ്പം കൂടി ഉത്തരവാദിത്തം കാണിക്കണം. ആരാധകരെ നിലയ്ക്കു നിർത്തണം. നടിമാർക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആരാധകരോട് പറയണമെന്നും ജോസഫൈൻ പറഞ്ഞു. ദിലീപ് വിഷയത്തിൽ അമ്മ എടുത്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഡബ്ള്യൂസിസി അംഗങ്ങൾ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം.
പരാതിയുള്ളവർ അതു തരുമല്ലോ: മന്ത്രി ടി.പി. രാമകൃഷ്ണൻ
കൊച്ചി: താരസംഘടനയായ അമ്മയും സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ഇതുസംബന്ധിച്ച് പരാതിയുള്ളവർ അതു തരുമല്ലോയെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിലാളികളുടെ പക്ഷത്താണു സർക്കാരെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
നടിമാർ മനസു തുറന്നാൽ പലർക്കും ഉറക്കം കെടും: ലിബർട്ടി ബഷീർ
തലശേരി: മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടിമാർ മനസ് തുറന്നാല്‍ സിനിമാലോകത്തെ പല ദന്തഗോപുരങ്ങളും തകര്‍ന്നടിയുമെന്ന് സിനിമാനിർമാതാവ് ലിബര്‍ട്ടി ബഷീര്‍.
സിനിമാ ഷൂട്ടിംഗിനിടയില്‍ നടി പീഡനശ്രമത്തിനിരയായ സംഭവത്തില്‍ വേട്ടക്കാരനെ രക്ഷിക്കണമെന്ന വോയ്സ് മെസേജ് ഗ്രൂപ്പിലിടുകയും വേട്ടക്കാരനായ വ്യക്തിയെ പാവമായി ചിത്രീകരിക്കുകയും അവനെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയ്ക്കെതിരേയും അക്രമിക്കെതിരേ നടപടിയെടുക്കാന്‍ തയാറാകാത്ത ഫെഫ്ക സെക്രട്ടറി ഉണ്ണിക്കൃഷ്ണനെതിരേയും പോലീസ് കേസെടുക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് ആ വ്യക്തിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
മൂന്നാറിലെ വനത്തിനുള്ളിലായിരുന്നതുകൊണ്ടാണ് പ്രതികരിക്കാന്‍ വൈകിയതെന്നും പ്രതിസ്ഥാനത്തു നില്ക്കുന്നയാൾ നല്ലവനാണെന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കുന്ന ബാദുഷയുടെ വോയ്സ് ക്ലിപ്പിംഗിന് താന്‍ മറുപടി പറഞ്ഞാല്‍ കേരളത്തിലെ പലരുടെയും ഉറക്കം നഷ്ടപ്പെടുമെന്നും ബഷീർ പറഞ്ഞു.