പാലക്കാട്: തമിഴ്നാട്ടിൽനിന്നു പാലക്കാട് വഴി കോഴിക്കോട്ടേക്കു ബസ് മാർഗം 6.2 കിലോഗ്രാം കഞ്ചാവ് കടത്തിയാളെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ അറസ്റ്റുചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി കോയാട്ടി(45)യാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നു ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിലെ സെന്പട്ടിയിൽനിന്നും ബസിൽ കോയന്പത്തൂർ വഴിയാണ് പാലക്കാട് എത്തിയത്.
പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരും. തമിഴ്നാട്ടിലെ സെന്പട്ടിയിൽനിന്നും ബസിൽ കോയന്പത്തൂർ വഴിയാണ് പാലക്കാട് എത്തിയത്.