കൊച്ചി: വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്കായി തൊഴിൽ-നൈപുണ്യ വകുപ്പ് ഏർപ്പെടുത്തിയ വജ്ര, സുവർണ, രജത ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു. 271 സ്ഥാപനങ്ങൾ വജ്ര ഗ്രേഡിനും 119 സ്ഥാപനങ്ങൾ സുവർണ ഗ്രേഡിനും 56 സ്ഥാപനങ്ങൾ രജത ഗ്രേഡിനും അർഹമായി.ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി. എ. അലക്സാണ്ടർ, ബിച്ചു ബാലൻ, സുധാ ദിലീപ്കുമാർ, ഫാ. തോമസ് വൈക്കത്തുപറന്പിൽ, സി.കെ. മണിശങ്കർ, വി. വേണുഗോപാൽ, പി.കെ. മുഹമ്മദ്റഷീദ്, കെ. കൃഷ്ണൻ, പോൾ രാജ്, ഇ.എസ്. ബിജു എന്നിവർ പ്രസംഗിച്ചു.