കോട്ടയം: ന്യൂജേഴ്സിയിലെ മലയാളി സംഘടനയായ മലയാളി അസംബ്ലി ഏർപ്പെടുത്തിയിട്ടുള്ള മഹാകവി കട്ടക്കയം സാഹിത്യവേദിയുടെ പ്രഥമ പുരസ്കാരം ജോസ് വട്ടപ്പലത്തിന്. പത്രപ്രവർത്തന സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വട്ടപ്പലത്തിനെ അവാർഡിനു തെരഞ്ഞെടുത്തതെന്ന് മലയാളി അസംബ്ലി പ്രസിഡന്റ് ജോർജ് ബെൻ കുര്യൻ കട്ടക്കയം അറിയിച്ചു.
അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. സി.പി. രാജശേഖരൻ ചെയർമാനും പ്രഫ. വി.പി. ജോൺസ്, സി.ടി. തോമസ് പൂവരണി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് വട്ടപ്പലത്തിനെ തെരഞ്ഞെടുക്കുന്നത്. ഡിസംബറിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
പത്രപ്രവർത്തന മികവിന് സ്റ്റേറ്റ്മാൻ ദേശീയ അവാർഡ്, സംസ്ഥാന സർക്കാർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സാഹിത്യമേഖലയിൽ കെസിബിസി നോവൽ അവാർഡും നേടിയിട്ടുണ്ട് ജോസ് വട്ടപ്പലം.
ദീപികയുടെ മുൻ ചീഫ് റിപ്പോർട്ടറായ ഇദ്ദേഹം ഇപ്പോൾ ദീപിക വാർഷിക പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിക്കുന്നു. റിട്ട ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മയാണു ഭാര്യ. മക്കൾ: ഡോ. സുനിത സൂസൻ ജോസ് (സെന്റ് ജോസഫ് ട്രയിനിംഗ് കോളജ് മാന്നാനം), ഡോ. സുനിൽ വി. വട്ടപ്പലം (സെന്റ് സേവ്യേഴ്സ് കോളജ് തുന്പ, തിരുവനന്തപുരം), സുനന്ദ സൂസൻ ജോസ് (മുംബൈ).