തൃശൂർ: സംഗമം സാംസ്കാരികവേദിയുടെ സർഗസംഗീതപ്രതിഭ അവാർഡ് സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്ക്. 20നു രാവിലെ 10നു റീജണൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ സിബി മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മണികണ്ഠൻ കിഴക്കൂട്ട് രൂപകൽപന ചെയ്ത ശിൽപവും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരമെന്നു സംഗീത സംവിധായകൻ വിദ്യാധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങളുടെ ആലാപന മത്സരത്തിൽ വിജയികളായവർക്കും മത്സരാർഥികൾക്കും പുരസ്കാരം നൽകും.