കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചത് നീതിയുടെ വിജയമാണെന്നും ഇതിലൂടെ സാധാരണക്കാരന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചെന്നും കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്. കൃത്രിമ തെളിവുണ്ടാക്കാൻശ്രമിച്ച പോലീസ് നടപടിക്കേറ്റ തിരിച്ചടിയാണിത്. ഒരാൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണോ എന്നു പോലും നോക്കാതെ അറസ്റ്റ് ചെയ്ത നടപടി തെറ്റായിരുന്നെന്ന് തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.