കൊച്ചി: പ്രളയദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച പ്രിന്റിംഗ് പ്രസ് ഉടമകൾക്കും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പ്രസ് ജീവനക്കാർക്കും കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷന്റെ (കെഎംപിഎ) ധനസഹായം എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള വിതരണം ചെയ്തു. 10 പ്രസ് ഉടമകൾക്കും 18 പ്രസുകളിൽ ജോലി ചെയ്യുന്ന 157 ജീവനക്കാർക്കുമാണ് സഹായധനം വിതരണം ചെയ്തത്.
അച്ചടിശാല നടത്തുന്നവരോടൊപ്പം ജീവനക്കാരെയും പ്രത്യേകം പരിഗണിച്ച് ധനസഹായം നല്കിയ കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷന്റെ നടപടി ശ്ലാഘനീയമാണെന്ന് കളക്ടർ പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾക്ക് കെഎംപിഎ നോട്ട്ബുക്കുകൾ സൗജന്യമായി നല്കുന്ന പദ്ധതി കളക്ടർ ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയ എസ്. സുരേഷിനെ കെഎംപിഎ സംസ്ഥാന കോ - ഓർഡിനേറ്റർ ഒ. വേണുഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെഎംപിഎ അംഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് ആർ. ഗോപകുമാർ ജില്ലാ കളക്ടർക്ക് കൈമാറി. ജനറൽ സെക്രട്ടറി ബിജു ജോസ് പ്രസംഗിച്ചു.