തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വരാൻ തയാറാകാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചു അന്തർദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ 18നു സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നു ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. 17ന് അർധരാത്രി മുതൽ 18ന് അർധരാത്രിവരെയാണു ഹർത്താൽ.
ശബരിമല സംരക്ഷണ സമിതി നടത്തിയ രക്ഷാ യാത്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമാപന സമ്മേളനത്തിലാണു തൊഗാഡിയ 24 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചത്.
ശബരിമല സംരക്ഷണ സമിതി നടത്തിയ രക്ഷാ യാത്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമാപന സമ്മേളനത്തിലാണു തൊഗാഡിയ 24 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചത്.