കോഴിക്കോട്: നവകേരള സൃഷ്ടിക്കായുള്ള മന്ത്രിമാരുടെ വിദേശയാത്രയെ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കഷ്ടമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് . ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയുള്ള വികസന പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
വികസനപദ്ധതികളെ കുറിച്ച് ലോകത്തെമ്പാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്താനാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പോകാനൊരുങ്ങിയത്. എന്തു ലഭിക്കുമെന്നതിനേക്കാൾ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.