കൂത്തുപറമ്പ്: ശബരിമലയെ തകർക്കാനുള്ള സർക്കാർനീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. മമ്പറം ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് വസതിയുടെ ഒന്നര കിലോമീറ്റർ അകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് അല്പസമയം പ്രവർത്തകർ പോലീസുമായി ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷസാധ്യത കണക്കിലെടുത്ത് തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.