സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബിഹാറുകാരനായ യുവാവ് മരിച്ചത് വാഹനാപകടത്തിലാണെന്നു പോലീസ്. ഇയാൾ കൊല്ലപ്പെട്ടതാണെന്ന് അഭ്യൂഹമുയർന്നിരുന്നു.
അന്യസംസ്ഥാന തൊഴിലാളികൾക്കെതിരേ ഗുജറാത്തിൽ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയമുയർന്നത്. എന്നാൽ, അമർജിത് സിംഗ്(32) എന്ന യുവാ മരിച്ചത് ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണെന്നു സൂറത്ത് പോലീസ് കമ്മീഷണർ സതീഷ് ശർമ പറഞ്ഞു. ഗുജറാത്തിൽ ഏറ്റവും അധികം ഇതര സംസ്ഥാന തൊഴിലാളികളുള്ളത് സൂറത്തിലാണ്.