ജയ്പുർ/സികർ: രാജസ്ഥാനിലെ സിക്കർ ജില്ലയിൽ എട്ടുദിവസം മുന്പ് പോലീസ് ഇൻസ്പെക്ടറും കോൺസ്റ്റബിളും വെടിയേറ്റ് മരിച്ച കേസിൽ മൂന്നു ഗുണ്ടകളെ മഹാരാഷ്ട്രയിൽനിന്ന് അറസ്റ്റ് ചെയ്തു. ഫത്തേപുർ സ്റ്റേഷൻ എസ്എച്ച്ഒ മുകേഷ് കനുംഗോ, കോൺസ്റ്റബിൾ റാം പ്രകാശ് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെ രാജസ്ഥാനിലെത്തിച്ചതായി ഡിജിപി പറഞ്ഞു.