കുട്ടനാട്: ദീർഘകാല പദ്ധതികളാണു കുട്ടനാട്ടിൽ ഉണ്ടാകേണ്ടതെന്നും അതു കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ചുള്ളതാവണമെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.
കത്തോലിക്കാ കോണ്ഗ്രസ് (എകെസിസി) അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. എകെസിസി അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.
പുളിങ്കുന്ന് ഫൊറോന വികാരി ഫാ. മാത്യു ചൂരവടി, എകെസിസി ഫൊറോന ഡയറക്ടർ ഫാ. ടോണി മണിയഞ്ചിറ, ഫാ. തോമസ് കാട്ടൂർ, എകെസിസി അതിരൂപത ജനറൽ സെക്രട്ടറി രാജേഷ് ജോണ്, സെക്രട്ടറി ജോസ് ജോണ് വെങ്ങാന്തറ, പുളിങ്കുന്ന് ഫൊറോന പ്രസിഡന്റ് സിബി മൂലംകുന്നം, ജനറൽ സെക്രട്ടറി കുര്യാക്കോസ് പുളിവേലിൽ, ബിജു സെബാസ്റ്റ്യൻ, സൈബി അക്കര, ജോർജുകുട്ടി മുക്കത്ത്, ജോയി പാറപ്പുറം, ടോണി കോയിത്തറ, സണ്ണി മുട്ടാർ, ബാബു വടക്കേക്കളം, എബിൻ അലക്സാണ്ടർ ആയിരപ്പറ, ഷെയ്ൻ ജോസഫ്, മാത്തുക്കുട്ടി കഞ്ഞിക്കര എന്നിവർ പ്രസംഗിച്ചു. കുട്ടനാട് വികസന അഥോറിറ്റി രൂപീകരിക്കണമെന്നും പ്രളയബാധിത മേഖലകളിൽ പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നും ജനകീയ സദസ് സർക്കാരിനോട് ആവശ്യപ്പെട്ടു.