കണ്ണൂർ: ജഡ്ജിമാരുടെ നിയമനങ്ങളും തുടർന്നുള്ള അവരുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ പി.പി. സുധാകരപ്രസാദ്. ജഡ്ജിമാരും മനുഷ്യരാണ്. അവർക്കും തെറ്റുപറ്റാം. ജുഡീഷറി ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാകണം - സ്വതന്ത്രമായ ജുഡീഷറിയിൽ ദേശീയ ജുഡീഷൽ കമ്മീഷന്റെ പ്രസക്തി എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച സെമിനാറിൽ അധ്യക്ഷപ്രസംഗം നടത്തവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
ജുഡീഷറിയിൽ ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിൽക്കണമെന്നും ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ നീതിന്യയ വ്യവസ്ഥയ്ക്കു കോട്ടംതട്ടുന്ന യാതൊന്നും സംഭവിച്ചു കൂടെന്നും സുപ്രീം കോടതി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ് പറഞ്ഞു. തുടർന്ന് സംഘടനാ ശിൽപ്പശാലയും ചർച്ചയും നടന്നു. സെമിനാർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എസ്. സജി, സി. ശ്രീധരൻ നായർ, സി. രാജേന്ദ്രൻ, ഇ.കെ. നാരായണൻ,സുധീർ ഗണേശ് കുമാർ, ലത തങ്കപ്പൻ, എം.സി. രാമചന്ദ്രൻ, എം. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.