കൊഴിഞ്ഞാന്പാറ: മേനോൻപാറ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിക്കു വെട്ടേറ്റു. കൂരാൻകളം ദാമോദരന്റെ മകൻ പ്രശാന്തിനാണു (24) വെട്ടേറ്റത്. കൈയിലും കാലിലും വയറിലും പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനാണു സംഭവം.
വീട്ടിൽ ഉറങ്ങുകയായിരുന്ന പ്രശാന്തിനെ ബൈക്കിലെത്തിയ കണ്ടാലറിയുന്ന ആർഎസ്എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണു മൊഴി.
കഴിഞ്ഞയാഴ്ച കരുവപ്പാറയിൽ സിപിഎം- ആർഎസ്എസ് സംഘട്ടനം നടന്നിരുന്നു. കൊഴിഞ്ഞാന്പാറ പോലീസിന്റെ നേതൃത്വത്തിൽ മേനോൻപാറ, കരുവപ്പാറ, അത്തിക്കോട്, എന്നിവിടങ്ങളിൽ കനത്ത പോലീസ് പട്രോളിംഗ് നടന്നുവരുന്നതിനിടെയാണ് വെട്ടേറ്റത്. കൊഴിഞ്ഞാന്പാറ മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.