തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവന് ധര്‍ണയില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാര്‍ക്കെതിരേ നടപടിയുമായി കെപിസിസി. ഇതിന്റെ ഭാഗമായി ധര്‍ണയില്‍ പങ്കെടുക്കാത്ത എംഎല്‍എമാര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
എഐസിസിയുടെ നിര്‍ദേശാനുസരണമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം ചോദിച്ചത്. തിരുവനന്തപുരം ഡിസിസി നേതൃയോഗത്തില്‍ ധര്‍ണയില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാരോടുള്ള വിയോജിപ്പ് മുല്ലപ്പള്ളി പരസ്യമായി പ്രകടിപ്പിച്ചു.
എല്ലാവരും പാര്‍ട്ടിക്ക് താഴെയാണ്. ആരും പാര്‍ട്ടിക്ക് ഉപരിയില്ലെന്നും ഇക്കാര്യം ഓര്‍മവേണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവും കെപിസിസി ഭാരവാഹികളും കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികളുമടക്കം പങ്കെടുത്ത പരിപാടിയില്‍ യുവ എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത് ശരിയായ നടപടിയല്ല. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസ് നേതാവും ആ പരിപാടിയില്‍ നിന്ന് വിട്ടുനില്ക്കില്ല. അന്ന് തന്നെ ഫോണില്‍ വിളിച്ച യുവ എംഎല്‍എയോട് തന്റെ വികാരം തുറന്ന് തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.