കാഞ്ഞിരപ്പള്ളി: ദൈവത്തിലാശ്രയിച്ചു ജീവിക്കുന്ന വിശ്വാസിസമൂഹത്തിനു വെല്ലുവിളികൾ നേരിടാൻ കരുത്തുണ്ടെന്നും ആക്ഷേപിച്ചും അവഹേളിച്ചും സഭാസമൂഹത്തെ തളർത്താൻ ആർക്കുമാവില്ലെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. രൂപതയുടെ പതിനൊന്നാം പാസ്റ്ററൽ കൗണ്‍സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിൽനിന്നാണ് സഭ വളരുന്നത്. പ്രേഷിത ചൈതന്യമുള്ള അല്മായരും വൈദികരും സന്യസ്തരും രൂപപ്പെടുന്നതും കുടുംബങ്ങളിൽ നിന്നാണ്. പ്രതിസന്ധികളും പ്രതിബന്ധങ്ങളും അവഹേളനങ്ങളുമുണ്ടാകാം. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർക്കു ഭൗതിക ശക്തികളെയൊന്നും ഭയപ്പെടേണ്ടതായിട്ടില്ല. സഭയുടെ സംരക്ഷകരായി, വിശ്വാസത്തിന്റെ കാവൽഭടന്മാരായി പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ മാറണമെന്നും മാർ അറയ്ക്കൽ ഉദ്ബോധിപ്പിച്ചു.
സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷതവഹിച്ചു. കത്തോലിക്കാസഭ പങ്കുവയ്ക്കുന്ന അതിശ്രേഷ്ഠമായ സേവന നന്മകളെ വിസ്മരിച്ച് ന്യൂനതകൾ മാത്രം നിരന്തരമുയർത്തിക്കാട്ടിയുള്ള മാധ്യമവിചാരണയും വിമർശനങ്ങളും ആസൂത്രിത നീക്കങ്ങളും വിശ്വാസിസമൂഹവും ജനങ്ങളൊന്നാകെയും തിരിച്ചറിയമെന്നും മാർ പുളിക്കൽ പറഞ്ഞു.
പതിനൊന്നാം പാസ്റ്ററൽ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ നിയമിതനായി. പാസ്റ്ററൽ കൗണ്‍സിലിലെ വിവിധ സമിതികൾക്കും രൂപം നൽകി. വികാരിജനറാൾമാരായ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, ഫാ. കുര്യൻ താമരശേരി, ഫാ. ജോർജ് ആലുങ്കൽ, മുൻ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലി എന്നിവർ പ്രസംഗിച്ചു. തോമസ് വെള്ളാപ്പള്ളി പാസ്റ്ററൽ കൗണ്‍സിൽ പ്രമേയം അവതരിപ്പിച്ചു. രൂപത പ്രൊക്യുറേറ്റർ ഫാ. മാർട്ടിൻ വെള്ളിയാംകുളം, ജോർജുകുട്ടി ആഗസ്തി എന്നിവർ നേതൃത്വം നൽകി.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി ഷെവലിയാർ വി.സി. സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് ദേശീയ സെക്രട്ടറി ജനറലും കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ദേശീയ ചെയർമാനുമാണ്. സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗണ്‍സിൽ ജനറൽ സെക്രട്ടറി, ലെയ്റ്റി വോയ്സ് ചീഫ്എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യസന്നദ്ധസംഘടനകളുടെയും ഡയക്ടർ ബോർഡംഗം, മാനേജ്മെന്റ് കണ്‍സൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.