തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയിൽ ന്യൂറോസർജറി വിഭാഗവും ന്യൂറോളജി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ആക്സിഡന്റ് യൂണിറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ന്യൂറോസർജറി ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ട്രോമ ഐസിയു എന്നിവയും പ്രവർത്തിക്കും.
കോട്ടയം മെഡിക്കൽ കോളജിലെ മുൻ ന്യൂറോസർജൻ ഡോ. അരുണ്‍ ബാബു ജോസഫാണു വിഭാഗത്തിന്റെ തലവൻ. ആക്സിഡന്റ് ട്രോമ സർജറികൾ, ബ്രെയിൻ ആൻഡ് സ്പൈൻ സർജറികൾ എന്നിവ നടത്തും. ന്യൂറോളജി വിഭാഗത്തിൽ ഡോ. അമിത് കുമാർ (പിജിഐ ചണ്ഡിഗഡ്) ചുമതലയേറ്റു. ആഗോളതലത്തിൽ അസ്ഥിരോഗ ചികിത്സയിൽ പ്രഗത്ഭനായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിൽ നാല് അസ്ഥിരോഗവിദഗ്ധർ ഇവിടെ സേവനം ചെയ്യുന്നുണ്ട്. സ്ട്രോക്ക് യൂണിറ്റ്, അപസ്മാര രോഗവിഭാഗം, തലവേദന ക്ലിനിക്, മൂവ്മെന്റ് ഡിസോർഡർ ക്ലിനിക്, ന്യൂറോ ഐസിയു, ന്യൂറോ ലാബ്, ഫിസിയോതെറാപ്പി ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.
ജനറൽ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ എന്നിവയും ആക്സിഡന്റ് യൂണിറ്റ് ആൻഡ് എമർജൻസി വിഭാഗം എന്നിവയും 24 മണിക്കൂറുമുണ്ട് . ഡോ.എം. ആർ. സോമരാജൻ , ഡോ. ഫഹദ് ആരിഫ് എന്നിവരും സർജറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.