ആലപ്പുഴ: രോഗാണുക്കൾ പടരാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് മതചടങ്ങുകൾ വിലക്കാനുള്ള നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാർശ തള്ളിക്കളയണമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി.പി. ജോസഫ് ആവശ്യപ്പെട്ടു.
സമരം ചെയ്ത കന്യാസ്ത്രീകൾ സഭാവിരുദ്ധരുടെയും സാമൂഹ്യവിരുദ്ധരുടെയും ചില തീവ്രവാദ സംഘടനകളുടെയും കൈകളിലെ കളിപ്പാവ മാത്രമായിരുന്നെന്ന് പൊതുസമൂഹം മനസിലായിരിക്കികഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറവിലങ്ങാട് മഠത്തിൽ അനധികൃതമായി കഴിയുന്ന കന്യാസ്ത്രീകൾ അവിടെനിന്നു മാറണം.
ക്രൈസ്തവ പാരന്പര്യത്തെ തിരസ്കരിക്കുന്ന നിലപാടുകളുമായി കന്യാസ്ത്രീകൾ ഏത് സഭാവിരുദ്ധ സംഘടനയുടെ പേരിൽ വന്നാലും അതിനെ നേരിടും. ശബരിമലയിലെ ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനു സർക്കാരുകൾ ഉചിതമായ നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ മുക്കം ബേബി, ജിജി പേരകശേരി എന്നിവരും പങ്കെടുത്തു.