തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വിപുലമായ പദ്ധതികൾക്കു രൂപം നൽകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് ആന്‍ഡ് റെഡ്ക്രസന്റ് സൊസൈറ്റി ഇന്ത്യാ ക്ലസ്റ്റർ ഹെഡ് ലിയോണ്‍ പ്രോപ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രാദേശിക വികസനത്തിനു മുൻതൂക്കം നൽകുന്ന പദ്ധതികൾക്കാണു മുൻഗണന. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വികസന മാതൃകകളാണു പ്രളയ ബാധിത പ്രദേശങ്ങളിൽ നടപ്പാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും വികസന പദ്ധതി.
പ്രളയബാധിത പ്രദേശങ്ങളിൽ കിണർ വൃത്തിയാക്കലും ശുചീകരണ പ്രവർത്തനങ്ങളും റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നുണ്ട്. ശ്രീലങ്കയിൽനിന്നുള്ള ശുചീകരണ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണു റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കിണറുകൾ ശുചീകരിക്കുന്നത്.
3000 ടണ്‍ സാമഗ്രികൾ പ്രളയ ബാധിത സമയത്തു വിതരണം ചെയ്തു. ഇനിയും ആവശ്യാനുസരണം സഹായം ലഭ്യമാക്കും. ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാർ ഭൂമി അനുവദിക്കുന്നതിന് അനുസരിച്ചു വീടു വയ്ക്കാനുള്ള സഹായം ലഭ്യമാക്കും.
18005998106 എന്ന ട്രോൾഫ്രീ നന്പരിൽ വിളിച്ചാൽ സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രോസ് കേരള ഘടകം വൈസ് ചെയർമാൻ സുനിൽ സി. കുര്യൻ, ജനറൽ സെക്രട്ടറി ചെന്പഴന്തി അനിൽ എന്നിവർ പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗം രജിത് രാജേന്ദ്രൻ, ചെയർമാൻ വി.പി.മുരളീധരൻ, ഓപ്പറേഷൻസ് ഹെഡ് വിജയ് ഉമ്മിണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.