കൊച്ചി: ശബരിമല സ്ത്രീപ്രവേശനം തടയാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സംവിധാനവും പ്രവർത്തിക്കാത്ത രീതിയിൽ പ്രക്ഷോഭം നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്(എഎച്ച്പി) ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്.
സുപ്രീംകോടതിവിധിയെ മാനിക്കുന്നു, എന്നാൽ ശബരിമല വിഷയത്തിലെ കോടതിവിധി അംഗീകരിക്കില്ലെന്നും വിധിയെ നിയമപരമായും അല്ലാതെയും നേരിടുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
അനിശ്ചിതകാല ഹർത്താൽ ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് പദ്ധതിയിടുന്നത്.
ഏഴിന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധവും നാമജപ ഘോഷയാത്രയും സംഘടിപ്പിക്കും. രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ്ജസ്റ്റീസിനും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.