തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് നാലു ദിവസം പകൽ സമയങ്ങളിൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നാളെയും 10, 12, 13 തീയതികളിലുമാണ് നിയന്ത്രണം.
ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25 നു മാത്രമേ ഗുരുവായൂരിൽ നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ ഒന്നര മണിക്കൂർ പിടിച്ചിടും. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് രണ്ടര മണിക്കൂറും ഹസ്രത് നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസ് അരമണിക്കൂറും തൃശൂർ സെക്ഷനിൽ പിടിച്ചിടും. ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഡിവിഷനിൽ രണ്ടു മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.