മീടു ആരോപണ വിധേയനായ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയ്ക്ക് എതിരെ വീണ്ടും പരാതി. അശ്ലീല വീഡിയോ കാണുവാൻ തന്നെ നിർബന്ധിക്കുന്നുവെന്നും ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും വ്യക്തമാക്കി 33കാരിയാണ് ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് യുവതി വനിത കമ്മീഷനിലും മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
മുൻപ് ഗണേഷ് ആചാര്യക്ക് എതിരെ തനുശ്രീ ദത്ത മീ ടൂ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ അടുത്ത പരാതി ഉയരുന്നത്.