കാസര്‍ഗോഡ്: പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിക്കു തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ ദേശീയപാതയിൽ ചെമ്മനാട്ടായിരുന്നു സംഭവം. മംഗളൂരുവില്‍നിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ടയറിനാണ് തീപിടിച്ചത്. ടാങ്കര്‍ലോറിയുടെ അടിയില്‍നിന്നു പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതോടെ ടാങ്കര്‍ ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി. നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണു തീയണയ്ക്കാന്‍ സാധിച്ചത്.
ഇതോടെ ടാങ്കര്‍ ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി. നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണു തീയണയ്ക്കാന്‍ സാധിച്ചത്.