തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരേ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രീംകോടതി ഇക്കാര്യവും പരിശോധിക്കണം. ശബരിമലയിൽ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. ഇടതുസർക്കാർ വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതാണ് വിധിക്ക് കാരണം.