കണ്ണൂർ: ക്ഷേത്രത്തിലെ ആചാരങ്ങൾ നിയമംകൊണ്ടു വ്യാഖ്യാനിക്കരുതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രവിശ്വാസങ്ങൾക്ക് അതിന്റേതായ മാർഗങ്ങളിലൂടെയാണു കാര്യങ്ങൾ തീരുമാനിക്കേണ്ടത്. തോന്നുംപടി നിയമം വ്യാഖ്യാനിക്കുന്നത് കോടതി പുനഃപരിശോധിക്കണം. ആചാരങ്ങളും വിശ്വാസങ്ങളും പരിരക്ഷിക്കപ്പെടണം. എന്തിനു കോടതി ഇക്കാര്യങ്ങളിൽ ഇടപെടണം. ഇപ്പോൾ എന്തിനും കോടതി ഇടപെടുകയാണ്. ലോകത്ത് ഏറ്റവും ശക്തമായ കുടുംബബന്ധം നിലനിൽക്കുന്ന രാജ്യമാണു ഭാരതം. രാഷ്ട്രത്തിന്റെ അസ്തിത്വംതന്നെ കുടുംബമാണ്. ഭാര്യാഭർതൃബന്ധം വിശ്വാസത്തിലൂന്നിയുള്ളതാണ്. ഈ സംസ്കാരത്തിനെതിരേ ജഡ്ജി പറഞ്ഞാൽ അത് പരിശോധിക്കണം - സുധാകരൻ പറഞ്ഞു.