കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് 29-ാമതു വാർഷിക പൊതുയോഗം കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടത്തി. ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസിന്റെ അധ്യക്ഷതയിൽ മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. കന്പനിയുടെ വരവു ചെലവുകണക്കുകൾ പൊതുയോഗം പാസാക്കി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് നന്ദി പറഞ്ഞു. വിവിധ അവാർഡുകൾക്ക് അർഹരായ മാധ്യമപ്രവർത്തകരെ ആദരിച്ചു.