2012ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിനുശേഷം നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ വിശേഷങ്ങൾ നവ്യ സമൂഹമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുണ്ട്.
ഇത്തവണ നടി പ്രിയ വാര്യര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് നവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചിരിക്കുന്നത്. ഈ സുന്ദരി ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോൾ എന്നൊരു കുറിപ്പും ചിത്രത്തിനൊപ്പം നവ്യ പങ്കു വച്ചിട്ടുണ്ട്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ബെന്‍സി നാസര്‍ ആണ് ഒരുത്തി നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സുരേഷ് ബാബു ആണ്. വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിവരാണ് മറ്റു താരങ്ങൾ.