തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും വർക്കിംഗ് പ്രസിഡന്റുമാരും ഇന്നു ചുമതലയേൽക്കും. ഇന്ന് ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റുമാരായി കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും കെപിസിസി പ്രചാരണ വിഭാഗം ചെയർമാനായി കെ.മുരളീധരനും ചുമതല ഏൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന അധ്യക്ഷൻ എം.എം.ഹസൻ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും.
ഇതോടനുബന്ധിച്ച് 11.30ന് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം ആറിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും