തിരുവനന്തപുരം: സംസ്ഥാന മുൻ ചീഫ് സെക്രട്ടറി ജവഹർ നഗർ സൻസാറിൽ എസ്. പത്മകുമാർ (84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽ. പനിയും ശ്വാസംമുട്ടലും ഉണ്ടായതിനെത്തുടർന്നു രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുൻമന്ത്രി എസ്. കൃഷ്ണകുമാർ ഇളയ സഹോദരനാണ്. വിമലയാണു ഭാര്യ. മക്കൾ: ഡോ.ആശ, ഡോ.പി. രാജ്കുമാർ (ഇംഗ്ലണ്ട്), പി. വിജയകുമാർ (എൻജിനിയർ). മരുമക്കൾ: ഡോ. ശ്രീകുമാർ, നിത, സുപ്രിയ. മറ്റു സഹോദരങ്ങൾ: പത്മാ മേനോൻ, ഐശ്വര്യാ മേനോൻ.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1991 ഓഗസ്റ്റ് ഒന്നുമുതൽ 1992 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു എസ്. പത്മകുമാർ. േപാമോലിൻ ഇറക്കുമതി കേസിൽ കെ. കരുണാകരനൊപ്പം പത്മകുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഏതാനും നാൾ മുൻപു പത്മകുമാറിനെയും അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യുവിനെയും കുറ്റക്കാരല്ലെന്നു കണ്ടു തൃശൂർ വിജിലൻസ് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
1957 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പത്മകുമാർ കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സിഎംഡി, ധന സെക്രട്ടറി, വ്യവസായ വകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.
വിരമിച്ച ശേഷം ആന്ധ്ര ബാങ്ക് ഡയറക്ടർ, ബിനാനി ലീഡ് ലിമിറ്റഡ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.