കോട്ടയം: ഡീസൽ വില നാലിലൊന്നു കണ്ടു വർധിച്ചു. പെട്രോൾ വില ആറിലൊന്നും. ഒരുവർഷംകൊണ്ട് ഇന്ധനവിലയിലുണ്ടായ വർധന ഇതാണ്.കഴിഞ്ഞവർഷം സെപ്റ്റംബർ 25ന് കോട്ടയത്ത് 73.3 രൂപയായിരുന്ന ഒരുലിറ്റർ പെട്രോളിന്റെ ഇന്നലത്തെ വില 85.23 രൂപ. വർധിച്ചത് 11.93 രൂപ അഥവാ 16.28 ശതമാനം. ഇതേസമയം, ഡീസൽവില 62.95 രൂപയിൽനിന്ന് 78.4 രൂപയിലെത്തി. വർധിച്ചത് 15.45 രൂപ അഥവാ 24.54 ശതമാനം.