തൃപ്പൂണിത്തുറ: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ഉദയംപേരൂർ കണ്ടനാടുള്ള സുരഭിനഗറിലെ വല്യാറ വീട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശനം നടത്തി.
അഭിലാഷ് ടോമിയുടെ മാതാപിതാക്കളായ റിട്ട. ലെഫ്. കമാൻഡർ വി. സി. ടോമിയോടും വത്സമ്മയോടും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. മലയാളി സമൂഹവും കേരള സർക്കാരും ഒന്നടങ്കം നിങ്ങളോടൊപ്പം ഉണ്ടെന്നും അഭിലാഷ് ടോമിക്ക് വേണ്ട സഹായം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അന്വേഷണങ്ങളും കുടുംബത്തെ അറിയിച്ചു. എം. സ്വരാജ് എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.