പാലാ: പി.സി ജോർജ് എംഎൽഎ ഇന്നലെ പാലാ സബ് ജയിലിലെത്തി ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. നിരപരാധിയായ ബിഷപ്പിനെയാണ് ജയിലിലടച്ചിരിക്കുന്നതെന്നു നൂറു ശതമാനം ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തെ കാണാൻ പോയതെന്നു സന്ദർശനത്തിനുശേഷം പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.
ഇനിയും താൻ സന്ദർശിക്കാൻ ജയിലിൽ പോകും. താൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കുന്നതിനാൽ ആരെയും പേടിയില്ല. മാധ്യമപ്രവർത്തകർക്ക് ആളെ പിടിച്ച് ജയിലിലടയ്ക്കണമെന്നേയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു.
കന്യാസ്ത്രീ പി.സി. ജോർജിനെതിരേ കോട്ടയം എസ്പിക്കു പരാതി നൽകിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഏതു നിയമനടപടിയും നേരിടുന്നതിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം 4.20നാണ് ജോർജ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡോ. ഫ്രാങ്കോയെ സന്ദർശിച്ചത്.